പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എം.എൽ.എ സ്‌പെഷ്യൽ മെറിറ്റ് അവാർഡിന്റെ രണ്ടാംഘട്ട വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വി.എ.പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഡി.വിൻസന്റ്, കൊച്ചുത്രേസ്യ, കെ.എം.ഷാജി, ദിവ്യ ഉണ്ണിക്കൃഷ്ണൻ, വൈസ് ചെയർമാൻ എം.ജെ.രാജു, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, എ.ഇ.ഒ ജയദേവൻ, സജി നമ്പിയത്ത്, വി.എ.എച്ച് ജമാൽ, രമേഷ് ഡി.കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. ഏഴ് പഞ്ചായത്തുകളിലെ സ്കൂളുകളിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എപ്ളസ് ലഭിച്ച 800ലധികം വിദ്യാർത്ഥികൾക്കാണ് സ്‌പെഷ്യൽ മെറിറ്റ് അവാർഡുകൾ നൽകിയത്. ആദ്യഘട്ടത്തിൽ പറവൂർ നഗര പ്രദേശത്തെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകിയിരുന്നു.