ആലുവ: അഞ്ഞൂറിലേറെ കഥകളെഴുതിയ തോട്ടുമുഖം ബാലകൃഷ്ണനെ എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗം വി.ഡി.രാജൻ ആദരിച്ചു. തോട്ടുമുഖം ബാലകൃഷ്ണൻ രചിച്ച തോബാ കഥകൾ എ. മോഹനന് നൽകി എഴുത്തുകാരി രവിത ഹരിദാസ് പ്രകാശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്‌നേഹ മോഹനൻ, റസീല ഷിഹാബ്, പി.എ. മഹ്ബൂബ്, പി.എ. ഹംസക്കോയ, അബൂബക്കർ ചെന്താര, എസ്.ഗോപിനാഥ്, തോമസ് പോൾ, കെ.ജി.പ്രവീൺ കുമാർ, നിരൂപ് റാണി, രതീഷ് കുമാർ എന്നിവർ സംസാരിച്ചു.