 
പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിലെ ഗ്രീൻആർമി ചിറ്റാറ്റുകര പഞ്ചായത്ത് പൂയപ്പിള്ളിയിൽ അഞ്ച് ഏക്കറിൽ നടത്തിയ പൊക്കാളിക്കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ്
ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.ജി. നെൽസൻ, എ.എൻ.സൈനൻ, പി.എൻ.വിജയൻ, പി.കെ.ഉണ്ണി, എം.വി.ഷാലീധരൻ, ഗ്രീൻ ആർമി അംഗങ്ങൾ, കർഷക തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.