കോലഞ്ചേരി: കുന്നക്കുരുടി സെന്റ്ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ജാഥ നടത്തി. മണ്ണൂരിൽ നടന്ന സമ്മേളനം കുന്നത്തുനാട് എസ്.ഐ എം.എൽ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബോബി വർഗീസ്, ഫാ. റിജോ മാത്യു, ഫാ.ബിനിൽ വർഗീസ്, പി.വി.ഏലിയാസ് , പോൾ ഐസക്, കെ.യു.ജിജോ മോൻ, ബേസിൽ ബാബു, അജോ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.