കൊച്ചി: ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ആരോഗ്യകരമായ ജീവിതം പ്രചാരണപരിപാടി ഇന്ന് രാവിലെ 9ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. നിയന്ത്രിക്കാം പ്രമേഹം ഭക്ഷണക്രമത്തിലൂടെ, പ്രതിരോധിക്കാം ആരോഗ്യകരമായ ജീവിതശൈലിയിലൂടെ എന്നതാണ് പ്രചാരണവിഷയം.