
തൃക്കാക്കര: ബദൽ യാത്രാ സംവിധാനം ഒരുക്കാതെ ബ്രഹ്മപുരം പാലം പൊളിക്കാൻ അനുവദിക്കില്ലെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. ബ്രഹ്മപുരം പാലം പൊളിക്കുന്നതിനെതിരെ യു.ഡി.എഫ് കുന്നത്ത്നാട് നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുന്നത്ത് നാട് നിയോജക മണ്ഡലം ചെയർമാൻ സി.പി ജോയി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമരപന്തൽ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മുനിസിപ്പൽ ചെയർ പേഴ്സൺ അജിത തങ്കപ്പൻ, തൃക്കാക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി,ഡി.സി.സി. സെക്രട്ടറിമാരായ സേവ്യർ തായങ്കരി, പി. മുഹമ്മദാലി,കെ.പി തങ്കപ്പൻ,പി.എം കരിം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.എസ് അനിൽകുമാർ,കെ.എ വർഗ്ഗീസ്, പി.കെ ദിലീപ് കുമാർ,എം.എം ലത്തീഫ്,എം.കെ യൂനസ്, ശരി. കെ.കെ മീതീൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. എ.അബ്ദുൽ ബഷീർ, അമ്പലമേട് മണ്ഡലം യു.ഡി.എഫ് ചെയർമാൻ എം.പി സലിം തുടങ്ങിയവർ പ്രസംഗിച്ചു