melasanthi
നിയുക്ത ശബരിമല മേൽശാന്തി ജയരാമൻനമ്പൂതിരിയെ ആലങ്ങാട് ചെമ്പോല കളരിയിൽ ആലങ്ങാട് യോഗം രക്ഷാധികാരി ശ്രീകുമാർ ചെമ്പോല സ്വീകരിക്കുന്നു

ആലുവ: പതിവുതെറ്റിക്കാതെ നിയുക്ത ശബരിമല-മാളികപ്പുറം മേൽശാന്തിമാർ അനുഗ്രഹം തേടി ആലങ്ങാട് ചെമ്പോല കളരിയിലെത്തി. ശബരിമല നിയുക്ത മേൽശാന്തി ജയരാമൻ നമ്പൂതിരിയും മാളികപ്പുറം നിയുക്ത മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുമാണ് ഇന്നലെ രാവിലെ 11 മണിയോടെ ചെമ്പോല കളരിയിലെത്തിയത്. തുടർന്ന് ചെമ്പോല ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും സന്ദർശിച്ചു.
മേൽശാന്തിമാരെ ആലങ്ങാട് യോഗം പ്രസിഡന്റ് പി.എസ്. ജയരാജ്, സെക്രട്ടറി ടി.ബി.സജീവ് കുമാർ, രക്ഷാധികാരി ശ്രീകുമാർ ചെമ്പോല, ഉപദേശകസമിതി ചെയർമാൻ കെ. റെജികുമാർ, അയ്യപ്പ സത്രം ചെയർമാൻ എസ്.എസ്. മേനോൻ, ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ, യോഗം ട്രഷർ കെ.സി. സുരേഷ്, വെളിച്ചപ്പാട് വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആലങ്ങാട് യോഗം ചരിത്രവുമായും വിശ്വാസ പരമായും ബന്ധമുള്ള ആലുവ ശിവക്ഷേത്രം, ദേശം ദത്താത്രേയ ക്ഷേത്രം, അമ്മണത്ത് ക്ഷേത്രം, തിരുവാലൂർ മഹാദേവ ക്ഷേത്രം, ആലങ്ങാട് കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളും സന്ദർശിച്ചു.