 
മൂവാറ്റുപുഴ: ദീപാവലി നാളിൽ മൂവാറ്റുപുഴ താലൂക്കിലെ ഗ്രന്ഥശാലകളിൽ മയക്കുമരുന്ന് ലഹരിക്കെതിരെ ദീപം തെളിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
അക്ഷരച്ചങ്ങല തീർക്കും. അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന സന്ദേശമുയർത്തിയാണ് ഗ്രന്ഥശാലകളിൽ അക്ഷരദീപം തെളിയിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തത്. വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദീപം തെളിച്ചു. തുടർന്ന് നടന്ന യോഗം ലൈബ്രറി പ്രസിഡന്റ് കെ. ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.രാജീവ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രണ്ടാർ ഇ.എം.എസ്.സ്മാരക ലൈബ്രറിയിൽ സെക്രട്ടറി ബി.എൻ.ബിജു ദീപം തെളിക്കലിന് നേതൃത്വം നൽകി. തൃക്കളത്തൂർ പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് മാത്യൂസ് വർക്കി, സെക്രട്ടറി ടി.എ. കുമാരൻ എന്നിവരും പുളിന്താനം കൈരളി വായനശാലയിൽ പഞ്ചായത്ത് സമിതി കൺവീനർ പോൾ സി. ജേക്കബും ആയവന എസ്.എച്ച് ലൈബ്രറിയിൽ സെക്രട്ടറി രാജേഷ് ജയിംസും ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയിൽ സെക്രട്ടറി സമദ് മുടവനയും പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയിൽ പ്രസിഡന്റ് ടോമി വള്ളമറ്റവും റാക്കാട് സ്വപ്ന ലൈബ്രറിയിൽ പ്രസിഡന്റ് സുജിത് പൗലോസും കദളിക്കാട് നാഷണൽ ലൈബ്രറിയിൽ പ്രസിഡന്റ് ജയ ജോർജും ദീപ പ്രകാശനത്തിന് നേതൃത്വം നൽകി.
മേക്കടമ്പ് പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി എം.എ.എൽദോസ്, മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറിയിൽ വൈസ് പ്രസിഡന്റ് സിന്ധു ഷൈജു, ജോയിന്റ് സെക്രട്ടറി കെ.വി.മനോജ്, മാനാറി ഭാവന ലൈബ്രറിയിൽ പ്രസിഡന്റ് കെ.എം.രാജമോഹൻ, കായനാട് ഗ്രാമീണ വായനശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.ജി. ബിജു. വാളകം പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് മാത്തുകുട്ടി, പായിപ്ര എ.എം.ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയിൽ സെക്രട്ടറി എം.എസ്. ശ്രീധരൻ എന്നിവരും അക്ഷരദീപം തെളിക്കുന്നതിന് നേതൃത്വം നൽകി.