
കൊച്ചി: അശാസ്ത്രീയമായ സ്‌കൂൾ കലോത്സവ പരിഷ്‌കരണം റദ്ദാക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കലോത്സവങ്ങൾ രണ്ടുഘട്ടം പിന്നിട്ടപ്പോൾ തിരക്കിട്ട പരിഷ്‌കാരം വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും.
ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത്, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.വി. വിജയൻ, കെ.എ. ഉണ്ണി, ഷക്കീല ബീവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിൻസന്റ് ജോസഫ്, സാബു വർഗീസ്, കെ.എ. റിബീൻ, ബിജു ആന്റണി, ഷൈനി ബെന്നി, തോമസ് പീറ്റർ, ടീന സേവ്യർ എന്നിവർ പ്രസംഗിച്ചു.