മുളന്തുരുത്തി സെക്ഷൻ പരിധിയിൽ മുളന്തുരുത്തി ഹോസ്പ്പിറ്റൽ, പൊലീസ് സ്റ്റേഷൻ, കരവട്ട കുരിശ്, ഓയിൽ മിൽ എന്നിവയുടെ പരിസര പ്രദേശങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും.
സെൻട്രൽ സെക്ഷൻ പരിധിയിൽ ഗോപാലപ്രഭു റോഡ്, മാർക്കറ്റ് റോഡ്, ടി ടി ബസാർ, കൊച്ചിൻ കോംബ്ലസ് ,നോവെൽറ്റി, രാധാകൃഷ്ണ, കെ.ബി. ഗാർമെന്റ്‌സ് എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ പൂർണമായും,​ റ്റി.ടി. വെസ്റ്റ് സന്നിധി റോഡ്, കോൺവെന്റ് റോഡ് എന്നിവടങ്ങളിൽ രാവിലെ 9 വൈകിട്ട് 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
കലൂർ സെക്ഷൻ പരിധിയിൽ കെ.കെ.റോഡ്, പുല്ലേപ്പടി, സി.ബി.ഐ റോഡ്, ഹോമിയോ, ജഡ്ജസ് അവന്യു, എം.ഇ.എസ് എന്നിവടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധിയിൽ വി. സി ആന്റണി പരിസരം, മോഡൽ എൻജിനിയറിംഗ് കോളേജ് , കരിമക്കാട് ,തോപ്പിൽ , പൈപ്പ് ലൈൻ റോഡ്, ഗുരുദേവാ ലൈൻ, ആർ.എസ്. ജംഗ്ഷൻ എന്നിവടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.