ആലുവ: കടുങ്ങല്ലൂർ മുപ്പത്തടത്ത് അന്യസംസ്ഥാനക്കാരായ അഞ്ചംഗ ചീട്ടുകളി സംഘം പൊലീസ് പിടിയിൽ. മുപ്പത്തടം പൊന്നാരത്തു നിന്നാണ് ചീട്ടുകളി സംഘത്തെ ബിനാനിപുരം സി.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ ചീട്ടുകളി പൊതുജനങ്ങൾക്ക് ശല്യമായതോടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം പാനായിക്കുളത്തു നിന്ന് നാലുപേർ പിടിയിലായിരുന്നു.