ആലുവ: വിദ്യാഭ്യാസ ജില്ലയിലെ ലോവർ, അപ്പർ പ്രൈമറി വിദ്യാലയങ്ങളിലെ ഐ ടി. അദ്ധ്യാപകർക്കായുള്ള വിവര സാങ്കേതിക വിദ്യാ പരിശീലനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ജോസ്‌പെറ്റ് തെരേസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ആലുവ ബി.പി.സി ആർ.എസ് സോണിയ, ട്രെയിനർ സുരേഷ് സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. ട്രെയിനർമാരായ ടി.ജി. രാജേഷ്, ടി.എ.എൽബി, സിജോ ചാക്കോ, കെ.ജി.ഉണ്ണി, പി.എൻ. റെജികുമാർ, കെ.എൽ.ജ്യോതി, ഷീജ നായർ, തസ്‌നീമ ജമാൽ എന്നിവർ ക്ലാസെടുത്തു. കൈറ്റ് എറണാകുളത്തിന്റെയും സമഗ്ര ശിക്ഷാ എറണാകുളത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ മുതൽ നവംബർ 18 വരെ നീളുന്ന പരിശീലന പരിപാടിയിൽ ആലുവ, അങ്കമാലി, പറവൂർ, കോലഞ്ചേരി ഉപജില്ലകളിലെ 293 എസ്.ഐ.ടി.സി അദ്ധ്യാപകർ പങ്കെടുക്കും.