കൊച്ചി: പ്രൊഫ എം.കെ. സാനുവിന് കൊച്ചി കോർപ്പറേഷന്റെ ആദരം. സാംസ്‌കാരിക കേരളത്തിലെ നിറസാന്നിദ്ധ്യവുമായ മാഷിന്റെ 96ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നാളെ രാവിലെ 11 ന് ടി.ഡി.എം. ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ എം.പി. എം.എൽ.എമാർ, ജില്ലയിലെ പ്രമുഖ രാഷ്ട്രീയനേതാക്കൾ, ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, പൗരപ്രമുഖർ, സാനുമാഷിന്റെ ശിഷ്യഗണങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.