schl-scnc-mela
മൂവാറ്റുപുഴയിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചപ്പോൾ

കൊച്ചി: എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ മാത്യു കുഴൽനാടൻ എം.എൽ.എ ലോഗോ പ്രകാശിപ്പിച്ചു.

മൂവാറ്റുപുഴ നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൻ സിനി ബിജു, ജോസ് കുര്യാക്കോസ്, പ്രമീള ഗിരീഷ്‌കുമാർ, അജി മുണ്ടാടൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.വിജയ, നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ നിന്നാണ് ലോഗോ തിരഞ്ഞെടുത്തത്. കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹെൽന വിനോയാണ് ലോഗോ തയ്യാറാക്കിയത്. ഹെൽനയ്ക്ക് ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ പുരസ്‌കാരം നൽകും.

നവംബർ ഒന്ന് മുതൽ മൂന്ന് വരെ മൂവാറ്റുപുഴയിലെ അഞ്ച് സ്‌കൂളുകളിലായാണ് ശാസ്‌ത്രോത്സവം. ശാസ്ത്രം, ഗണിത ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം, പ്രവർത്തി പരിചയ, ഐ.ടി മേളകളും വൊക്കേഷണൽ എക്‌സ്‌പോയുമാണ് നടക്കുക.