busi
ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം

കൊച്ചി: റാസൽഖൈമ ഇക്കണോമിക് സോൺ ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം 27, 28 തീയതികളിൽ കളമശേരി കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇന്റഗ്രേറ്റഡ് കോംപ്ലക്‌സിൽ നടക്കും. റാസൽഖൈമ സർക്കാരിന്റെ ബിസിനസ്, വ്യാവസായിക ഹബ്ബായ റാക്കേസിൽ നിന്നുള്ള പ്രതിനിധി സംഘം സംസ്ഥാനത്തെ നൂറോളം സ്ഥാപകരും സംരംഭകരും ബിസിനസ് ഉടമകളുമായി സംവദിക്കും. റാക്കേസിലെ മുൻനിര നിക്ഷേപകരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്.

28ന് കെ.എസ്‌.ഐ.ഡി.സി, കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ, ടൈ കേരള, ഡയറക്ടറേറ്റ് ഒഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ്, ചേംബർ ഒഫ് കൊമേഴ്‌സ് ഉൾപ്പെടെയുള്ളവരുമായി​ ചർച്ച സംഘടിപ്പിക്കും.