sajeev
എൻ.എൻ. സജീവ് (പ്രസിഡന്റ്)

ആലുവ: എസ്.എൻ.ഡി.പി യോഗം കിഴക്കേ കടുങ്ങല്ലൂർ ശാഖ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ ഭാരവാഹികളായി എൻ.എൻ.സജീവ് (പ്രസിഡന്റ്), പി.എൻ.മനോഷ് (വൈസ് പ്രസിഡന്റ്), എൻ.സി.വിനോദ് (സെക്രട്ടറി), കെ.എ.സിനന്ദ് (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫിസർ പി.പി.സനകൻ, ശാഖ അഡ്മിനിസ്‌ട്രേറ്റർ കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ എന്നിവർ സംസാരിച്ചു.