
കൊച്ചി:ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള കാഴ്ച്ചപരിമിതർക്കായി ആലുവ ബ്ലൈൻഡ് സ്‌കൂൾ ഗ്രൗണ്ടിൽ പരിശീലന കേന്ദ്രം ആരംഭിച്ചു. ഉദ്ഘാടനം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കാർത്തിക്ക് വർമ്മ നിർവഹിച്ചു. ഇന്ത്യയിൽ ആദ്യമായാണ് കാഴ്ച്ചപരിമിതർക്കായി ക്രിക്കറ്റ് പരിശീലനത്തിന് മികവിന്റെ കേന്ദ്രം ആരംഭിക്കുന്നത്.
നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ നിലവാരത്തിൽ കളിക്കാർക്ക് പരിശീലനം നൽകി വളർത്തുകയാണ് ലക്ഷ്യം. സ്വന്തമായി ഗ്രൗണ്ട് വേണമെന്ന ആവശ്യം കായിക മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചിച്ചുണ്ടെന്നും സി.എ.ബി.കെ ജനറൽ സെക്രട്ടറി രജനീഷ് ഹെന്റി പറഞ്ഞു. ജിം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.