തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ തുലാം ഒമ്പത് ഉത്സവം ഇന്ന് ആഘോഷിക്കും. രാവിലെ എട്ടിന് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടു കൂടി ശീവേലി. വൈകിട്ട് മൂന്നിന് കാനറ ബാങ്കിൽ നിന്ന് കർപ്പൂരം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര നന്ദപ്പൻ മാരാർ കലാമണ്ഡലം പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം. 5.30 ന് പൂണിത്തുറ ശ്രീരാജ് മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ ശീവേലി.
സന്ധ്യയ്ക്ക് ദീപാരാധനയുടെ സമയത്ത് അമ്പലം കത്തിയതിന്റെ സ്മരണയുണർത്തി കർപ്പൂര ദീപകാഴ്ച. ഏഴിന് കലാമണ്ഡലം വിവേക് ചന്ദ്രൻ, മുളങ്കുന്നത്തുകാവ് രഞ്ജിത്ത് നമ്പ്യാർ എന്നിവരുടെ തായമ്പക, ദുര്യോധനവധം കഥകളി അരങ്ങേറ്റം, രാത്രി ഒമ്പതിന് പഞ്ചാരിമേളത്തോടെ വിളക്കിനെഴുന്നള്ളിപ്പ്.