 
കളമശേരി: കങ്ങരപ്പടി എസ്.എൻ.യു.പി .സ്കൂൾ തൃക്കാക്കരയിൽ പുസ്തകോത്സവവും പുരാവസ്തു പ്രദർശനവും നടത്തി. കുട്ടികൾ കൊണ്ടുവന്ന 900 ത്തോളം പുസ്തകങ്ങൾ പ്രദർശനത്തിന് വച്ചു. സാഹിത്യകാരി പ്രശാന്തി ചൊവ്വര ഉദ്ഘാടനം ചെയ്തു. പുരാവസ്തു പ്രദർശനം ഉദ്ഘാടനം കൗൺസിലർ കെ.കെ. ശശി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സ്മിതാ ഗോപിനാഥ്, കെ.എച്ച്. സുബൈർ (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കളമശേരി നഗരസഭ), വാർഡ് കൗൺസിലർ ലിസി കാർത്തികേയൻ, എം . പി .ടി .എ പ്രസിഡന്റ് സൈന അനീസ്, സ്റ്റാഫ് സെക്രട്ടറി ഐശ്വര്യ ഒ .എസ് എന്നിവർ കുട്ടികളോട് സംവദിച്ചു