മൂവാറ്റുപുഴ: സർവകലാശാലകളെ ആർ.എസ്.എസ് വത്കരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മൂവാറ്റുപുഴ എസ്തോസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി .മൂസ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ എൽദോസ് ജോയി, അൻസിൽ മുഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ അനീഷ് കെ .കെ,ജഗൻ ജോഷി എന്നിവർ സംസാരിച്ചു.