മരട്: മട്ടമ്മൽ അയ്യൻവൈദ്യർ മെമ്മോറിയൽ ട്രസ്റ്റിന്റെ 18-ാം വാർഷികവും കുടുംബസംഗമവും 29ന് നെട്ടൂർ-മാടവന ശ്രീനാരായണ സേവാസംഘം ഹാളിൽ നടക്കും. രാവിലെ 10ന് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് എം.എ. കമലാക്ഷൻ വൈദ്യർ അദ്ധ്യക്ഷനാകും. തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.പി.ജി. ശ്രീകുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും.
മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻഷാദ് നടുവിലവീട്, കൗൺസിലർ അനീഷ് ഉണ്ണി, ട്രസ്റ്റ് സെക്രട്ടറി ഡോ.എ.കെ. ബോസ്, ട്രഷറർ എം.ജി. സന്തോഷ് കുമാർ, നെട്ടൂർ- മാടവന ശ്രീനാരായണ സേവാസംഘം വൈസ് പ്രസിഡന്റ് എ.ആർ. പ്രസാദ്, തേവര മട്ടമ്മൽ ഫാമിലി അസോസിയേഷൻ സെക്രട്ടറി അഡ്വ.എം.കെ. രാധാകൃഷ്ണൻ, പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ ഭരണസമിതി അംഗം ഡോ. ഭഗവൽദാസ്, എസ്.എൻ.ഡി.പി യോഗം 1404-ാംനമ്പർ നെട്ടൂർ- മാടവന ശാഖാ പ്രസിഡന്റ് അജയഘോഷ് എന്നിവർ സംസാരിക്കും. 80 വയസ് പൂർത്തിയായ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.