കളമശേരി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് കാട്ടുന്ന അവഗണനയ്ക്കെതിരെ സി.പി.എം കളമശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും ഏരിയ സെക്രട്ടറി കെ.ബി.വർഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.ടി.രതീഷ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റിഅംഗം മുജീബ് റഹ്മാൻ, ലോക്കൽ കമ്മിറ്റി അംഗം എൻ.രവി, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഏലൂർ ഫാക്ട് കവലയിൽ സി.പി.എം വെസ്റ്റ് കമ്മിറ്റിയുടെ പ്രതിഷേധയോഗത്തിൽ എ.ഡി.സുജിൽ, പി.എ.ഷിബു, എം.എ.ജോഷി, പി.എ.ഷെറീഫ് എന്നിവർ സംസാരിച്ചു.