priya-

കൊച്ചി: അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന യു.ജി.സിയുടെ വാദം തള്ളി കണ്ണൂർ സർവകലാശാല ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. പ്രിയയ്ക്ക് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയും അദ്ധ്യാപന പരിചയവുമുള്ളതായി സർവകലാശാലാ രജിസ്ട്രാർ ഡോ. ജോബി. കെ. ജോസാണ് കോടതിയെ അറിയിച്ചത്.

മലയാളം അസോ. പ്രൊഫസർ നിയമനത്തിന് തയ്യാറാക്കിയ താത്കാലിക റാങ്ക് ലിസ്റ്റിൽ പ്രിയ വർഗീസിനാണ് ഒന്നാം റാങ്ക്. മതിയായ അദ്ധ്യാപന യോഗ്യതയില്ലാതെയാണ് പ്രിയയെ നിയമിക്കാൻ ഒരുങ്ങുന്നതെന്നാരോപിച്ച് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി. കോളേജിലെ മലയാളം അദ്ധ്യാപകൻ ഡോ. ജോസഫ് സ്‌‌കറിയ നൽകിയ ഹർജിയിലാണ് കണ്ണൂർ സർവകലാശാലയുടെ സത്യവാങ്മൂലം.