
തൃപ്പൂണിത്തുറ: ലെൻസ് ഫെഡ് തൃപ്പൂണിത്തുറ യൂണിറ്റ് കൺവെൻഷൻ വാർഡ് കൗൺസിലർ ജിഷ ഷാജികുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ആർ. ജയൻ അദ്ധ്യക്ഷനായി. ഏരിയ പ്രസിഡന്റ് എ.എഫ്. ജോബി, മുൻ പ്രസിഡന്റ് കേശവൻനമ്പൂതിരി, സെക്രട്ടറി പി.ടി.റെജി, ജില്ലാ കമ്മിറ്റിഅംഗം നജീബ്, യൂണിറ്റ് ഇൻ-ചാർജ് ബി.ഷീജ, ട്രഷറർ ജോഷി ജോർജ്ജ്, മുളന്തുരുത്തി യൂണിറ്റ് പ്രസിഡന്റ് ജോൺസൺ, തൃപ്പൂണിത്തുറ യൂണിറ്റ് സെക്രട്ടറി കെ.എൻ. കല, ട്രഷറർ അനിത സത്യൻ, ജോ.സെക്രട്ടറി പോൾ പി. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.