methala

പെരുമ്പാവൂർ: വർക്കല നാരായണ ഗുരുകുലത്തിന്റെ കീഴിൽ ഗുരുകുലം സ്റ്റഡി സർക്കിൾ കുന്നത്തുനാട് താലൂക്ക് സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ബിന്ദു അരുൺ (അദ്ധ്യക്ഷ ), രഞ്ജൻ (ഉപാദ്ധ്യക്ഷൻ ), സുനിൽ എം.വി. (കൺവീനർ ), റെനീഷ് എം.ജി. (ജോയിന്റ് കൺവീനർ ), എം.എം. ഓമനക്കുട്ടൻ, പി.കെ. സത്യൻ, ശിവൻ എൻ.ആർ., എ.കെ. മോഹനൻ, അനിത ദിനേശ്, എം.എസ്. പദ്മിനി, ശ്യാമ പി.എസ്, ശ്രീകല സജി, എ.കെ. അജിതൻ, രാജേഷ് പട്ടിമറ്റം (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

യൂണിറ്റ് കൺവീനർമാരായി വത്സല രവികുമാർ (പെരുമ്പാവൂർ ), കെ.കെ. ശിവരാജൻ (കാഞ്ഞിരക്കാട് ), നിഷ മുരുകൻ (വലമ്പൂർ) നീതു രഞ്ജിത്ത് (മേതല ), ശ്രീകല സജി (വട്ടക്കാട്ടുപടി) എന്നിവരെയും തിരഞ്ഞെടുത്തു. സ്വാമിനി ജ്യോതിർമയി ഭാരതി, ടി.കെ. ബാബു, ഡോ. ആശാദേവി, പി. മനോഹരൻ, സുനിൽ മാളിയേക്കൽ, കെ. രാമചന്ദ്രൻ എന്നിവർ ഉപദേശകസമിതി അംഗങ്ങളാണ്‌.