കൊച്ചി: മാലിന്യശേഖരണത്തിനായി ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഹരിതമിത്രം ഗാർബേജ് മോണിറ്ററിംഗ് സംവിധാനം. ആപ്പ് മുഖേന മാലിന്യം ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ് നിർവഹിച്ചു.

വീടുകളിലും സ്ഥാപനങ്ങളിലും ആപ്പിന്റെ ക്യൂ.ആർ കോഡ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. സ്മാർട്ട്ഫോൺ ഇല്ലാത്ത ഹരിതകർമ്മ സേനാംഗങ്ങൾക്ക് സ്മാർട്ട്ഫോൺ, യൂണിഫോം, ക്യാപ്പ്, ഗ്ലൗസ് എന്നിവയും കൈമാറി. പഞ്ചായത്തിലെ 5,100 വീടുകൾ ആപ്പിന്റെ കീഴിലാകും.

ഹരിതമിത്രം ആപ്ലിക്കേഷൻ പദ്ധതിയിലൂടെ മാലിന്യസംസ്കരണ മേഖലയിലെ ഓരോ പ്രവർത്തനവും സംസ്ഥാനതലം മുതൽ പഞ്ചായത്ത് വാർഡ്തലം വരെ നിരീക്ഷിക്കാൻ കഴിയും. കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കില എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് ആപ്പ് വികസിപ്പിച്ചത്.