rupee

കൊച്ചി: തദ്ദേശ സ്ഥാപനങ്ങൾ വഴി പട്ടികജാതി, പട്ടികവർഗ യുവതികൾക്ക് നൽകുന്ന വിവാഹധനസഹായം 1.25 ലക്ഷം രൂപയായി ഉയർത്തി. മുമ്പ് പട്ടികജാതിക്കാർക്ക് 75,000 രൂപയും പട്ടികവർഗക്കാർക്ക് ഒരുലക്ഷം രൂപയുമായിരുന്നു. പട്ടികവർഗ വികസന വകുപ്പുവഴി നേരിട്ടുനൽകുന്ന സഹായം 1.25 ലക്ഷം രൂപയായിരുന്നു. ധനസഹായം സംബന്ധിച്ച് ഏകോപനം ഉണ്ടാവണമെന്ന തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ ഉത്തരവ്. ധനസഹായത്തിനുള്ള അർഹതാ മാനദണ്ഡങ്ങളിൽ മാറ്റമില്ല. പട്ടികജാതി വിഭാഗക്കാരുടെ കുടുംബ വാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയായിരിക്കണം. പട്ടികവ‌ർഗത്തിന് വരുമാന പരിധിയില്ല. പുതിയ നിരക്കിന് ഒക്ടോബർ 15 മുതൽ മുൻകാല പ്രാബല്യമുണ്ട്.