
അങ്കമാലി: കിടങ്ങൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും പി.ടി.എയും നടത്തിയ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി. അങ്കമാലി സി.ഐ പി.എം. ബൈജു ഫ്ലാഗ് ഓഫ് ചെയ്തു. അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്,റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് ,വോളിബാൾ അക്കാഡമി, ഫുട്ബാൾ അക്കാഡമി എന്നീ സംഘടനകളിലെ കുട്ടികൾ സൈക്കിൾ റാലിയിൽ അണിനിരന്നു. കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകവും നടന്നു റേഞ്ച് എക്സൈസ് ഓഫീസർ സി.എ. സിദ്ദിഖ് സന്ദേശം നൽകി. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, വാർഡ് അംഗങ്ങളായ മാർട്ടിൻ എം.പി , സാലി വിൽസൺ, സീന ജിജോ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ടെസിൻ,പി.ടി.എ പ്രസിഡന്റ് ടി.വി. ജോൺസൺ എന്നിവർ പ്രസംഗിച്ചു.