കോതമംഗലം: ലഹരിക്കെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി അയിരൂർപാടം ജാസ് പബ്ലിക് ലൈബ്രറി, ജാസ്ഫുഡ്ബാൾ ക്ലബ്ബ്, ജനമൈത്രി പൊലീസ് ജാഗ്രതാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അക്ഷരമാണ് ശക്തി, വായനയാണ് ലഹരി, കളിയാണ് ലഹരി എന്ന സന്ദേശമുയർത്തി അണ്ടർ 16 ഫുഡ്ബാൾ ടൂർണ്ണമെന്റ് നടത്തി.
കോതമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ പി.അംബരീഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് പ്രോഗ്രാം കോ ഓർഡിനേറ്റർ എം.വി ഉണ്ണിക്കൃഷ്ണ്ണൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് അംഗവും ക്ലബ്ബ് പ്രസിഡന്റുമായ എസ്.എം. അലിയാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.കെ. ഷിയാസ്, പി.കെ. ഗിരിജ മോൾ, നിഷാദ്, ഉസ്മാൻ, ആദി അഷറഫ്, മുഹമ്മദ് യാസിൻ, ഒ.കെ. സനോജ്,ബേസിൽ യോഹന്നാൻ, പി.എം. അബ്ദുൾ ഖാദർ ,സൗമ്യ സനോജ് തുടങ്ങിയവർ പ്രസംഗിച്ചു.