chumadu

കൊച്ചി: ചുമട്ട് തൊഴിലാളി നിയമത്തിൽ കാലാനുസൃത ഭേദഗതി വരുത്തുക, തടഞ്ഞുവച്ച ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾക്ക് അംഗീകാരം നൽകുക, അനധികൃത യെല്ലോ കാർഡ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ചുമട്ടു തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ തൊഴിലാളികൾ കുടുംബസമേതം കാക്കനാട്ട് കളക്ടറേറ്റ് മാർച്ച് നടത്തി. ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചുമട്ട് തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ.എം.അഷറഫ്, കെ.ജെ.ജേക്കബ്, വി.പി.ഖാദർ, എം.എ.മോഹനൻ എന്നിവർ സംസാരിച്ചു.