
കൂത്താട്ടുകുളം: സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ കലോത്സവം സർഗധ്വനി - 2022 മൂന്നാംഘട്ട മത്സരങ്ങൾ മേരിഗിരി പബ്ലിക് സ്കൂളിൽ അനൂപ് ജേക്കബ് എം.എൽ.എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോട്ടയം സി.എം.ഐ വികർ പ്രൊവിൻഷ്യൽ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പിൽ വിശിഷ്ടാതിഥി ആയിരുന്നു. സെൻട്രൽ കേരള സഹോദയ പ്രസിഡന്റും സ്കൂൾ പ്രിൻസിപ്പലുമായ ഫാ. മാത്യു കരീത്തറ സി. എം.ഐ. അദ്ധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ ആശംസ അർപ്പിച്ചു. കാമ്പസ് മാനേജർ ഫാ. ജോസ് പാറേക്കാട്ട് സി. എം.ഐ, അഡ്മിനിസ്ട്രേറ്റർ ഫാ.അലക്സ് മുരിങ്ങയിൽ സി.എം.ഐ, ഹെഡ്മിസ്ട്രസ് രാജിമോൾ ബി.,കോ-ഓർഡിനേറ്റർ രഞ്ജി ജോൺ എന്നിവർ പങ്കെടുത്തു.