fact

കൊച്ചി: ഫാക്ട് ലളിത കലാകേന്ദ്രം 56-ാം വാർഷികാഘോഷവും എം.കെ.കെ.നായർ പുരസ്കാര സമർപ്പണവും നാളെ വൈകിട്ട് അഞ്ചിന് ഉദ്യോഗമണ്ഡൽ എം.കെ.കെ.നായർ ഹാളിൽ നടക്കും. പള്ളിപ്പാട്ട് ഗോപിമാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടെയാണ് തുടക്കം. ഡോ. കലാമണ്ഡലം ഗോപിക്ക് ലളിത കലാകേന്ദ്രം പ്രസിഡന്റും ഫാക്ട് ചെയ‌ർമാനും എം.ഡിയുമായ കിഷോർ റുംഗ്ത പുരസ്കാരം സമ്മാനിക്കും. കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ‌ വി.കലാധരൻ,​ ലളിത കലാകേന്ദ്രം വൈസ് പ്രസിഡന്റ് എ.ആർ.മോഹൻകുമാർ,​ ഗോപിനാഥ് കൃഷ്ണൻ,​ ടി.ആർ.എസ്.മേനോൻ,​ ജനറൽ സെക്രട്ടറി പാ‌ർവതി ബാലസുബ്രഹ്മണ്യൻ,​ ​ കലാമണ്ഡലം ഗോപി,​ രജനി മോഹൻ എന്നിവ‌ർ പ്രസംഗിക്കും. മുഹമ്മദ് നിസാറും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി ഉണ്ടാകും.