mob

കൊച്ചി: വർദ്ധിക്കുന്ന ലഹരി ഉപഭോഗത്തിനെതിരെ റെസിഡന്റ്‌സ് അസോസിയേഷൻസ് കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ഫ്ളാഷ്മോബ് നടത്തി.

റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാർ, മൈക്കിൾ കടമാട്ട്, ജോൺ തോമസ്, ജേക്കബ് ഫിലിപ്പ്, ടി.എൻ.പ്രതാപൻ, സി.വി.ജേക്കബ്, ഗോപിനാഥ കമ്മത്ത്, സലാം പുല്ലേപ്പടി, പി.ഡി.രാജീവ്, ഷാജൻ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.