
കോതമംഗലം: നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിന്റെ ഇരുപതാമത് വാർഷികാഘോഷം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എം.ഇ.ശശി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി എം. വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ട്രസ്റ്റ് ട്രഷറർ വിജയൻ കെ.എൻ., വൈസ് പ്രിൻസിപ്പൽ ഡോ. ബിനോയി ഭാസ്കരൻ, ഡോ. ഷിബു വർഗീസ്, ഡോ. സുനിൽ പി.വി, ഡോ. ശ്രീകല റാണി, ഇസ്മായിൽ മൂപ്പൻ, വിനേഷ് വാസു തുടങ്ങിയവർ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. വിജയൻ നങ്ങേലി സ്വാഗതവും കോളേജ് യൂണിയൻ സെക്രട്ടറി നന്ദു എം.ആർ. നന്ദിയും പറഞ്ഞു.