മട്ടാഞ്ചേരി: മട്ടാഞ്ചേരി വാട്ടർ മെട്രോജെട്ടി നിർമാണം ഉടൻ ആരംഭിക്കുമെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വാട്ടർ മെട്രോ ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ജർമ്മൻ ഫണ്ട് ലഭ്യമാക്കാനും നിർമാണത്തിന് പുതിയ ടെൻഡർ വിളിക്കാനും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി കൗൺസിൽ സെക്രട്ടറി അരാഫത്ത് നാസർ പറഞ്ഞു. ഭരത് എൻ. ഘോന, റോക്കി സി. നേരോത്ത് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.