അങ്കമാലി: ആലുവ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അങ്കമാലി നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്വയം തൊഴിൽ ബോധവത്കരണ ശില്പശാലയുടെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലിസി പോളി ടീച്ചർ, ലില്ലി ജോയി, റോസിലി തോമസ് കൗൺസിലർമാരായ ടി.വൈ ഏല്യാസ്, എ.വി രഘു, സി.ഡി.എസ് ചെയർപേഴ്സൺ ലില്ലി ജോണി, എംപ്ലോയ്മെന്റ് ഓഫീസർ കെ.ബി അരുൺ കുമാർ , ഭിന്നശേഷി വികസന ഓഫീസർ സി.വി രേഖ എന്നിവർ സംസാരിച്ചു.