കോലഞ്ചേരി: ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളും പരിസരങ്ങളിലും ലഹരിക്കെതിരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഐക്കരനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൗലി ലൂയിസ് ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ അനിൽ കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്റ് എം.കെ. മനോജ് അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ കെ.എ. നിഷി, മാമല എക്‌സൈസ് ഇൻസ്‌പെക്ടർ രമേശ്, ഹെഡ്മിസ്ട്രസ് വി. ജ്യോതി തുടങ്ങിയവർ സംസാരിച്ചു. ഇതോടനുബന്ധിച്ച്
കൂട്ടയോട്ടവും സംഘടിപ്പിച്ചു. പുത്തൻ കുരിശ് പൊലീസ് സബ് ഇൻസ്‌പെക്ടർ സുരേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. കൊ ഓർഡിനേറ്റർ പി.വി. എൽദോസ്, കെ.എം. കമാൽ, ജോബി ജേക്കബ്, എൻ. സുധീർ, കൗൺസിലർ ആൻസി, അനുരാജ് തുടങ്ങിയവർ നേതൃത്വം നൽകി