
കൊച്ചി: ബധിരനും നിർദ്ധനനുമായ ശിവാനന്ദന് നദീസംരക്ഷണസമിതി ശ്രവണസഹായി സമ്മാനിച്ചു. എരൂർ ഗ്രാമീണ വായനശാലയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ഏലൂർ ഗോപിനാഥ് ശ്രവണസഹായി കൈമാറി. തിരുവനന്തപുരം നിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ഉപകരണം സമ്മാനിച്ചത്. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്നാണ് സമിതി ഇടപെട്ടത്.
നദീ സംരക്ഷണസമതി പ്രവർത്തകൻ വി.പി.സുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത്, ശോഭനാ ജോർജ്, കെ.കെ.വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, കെ.ജി.രാധാകൃഷ്ണൻ, എം.പി.മുരളിധരൻ, ലിസി മോൾ വർഗീസ്, എൻ.ആർ.മഹേഷ്, എം.പി.മുത്തുവേൽ എന്നിവർ സംസാരിച്ചു.