കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. കുന്നത്തുനാട് പൊലീസ് സബ് ഇൻസ്‌പെക്ടർ എ.എൽ. അഭിലാഷ് മുഖ്യാതിഥിയായി. സി.പി.ഒ ഡൈജി പി. ചാക്കൊ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ബിജു കുമാർ, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, എം.പി.ടി.എ പ്രസിഡന്റ് ജോളി റെജി, എസി.പി.ഒ ജീമോൾ കെ.ജോർജ്, ഡി.ഐ. അജിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.