
കോലഞ്ചേരി: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ ബോധവത്കരണവും ലഹരിവിമുക്ത ക്ലാസും ചെമ്മനാട് പബ്ലിക് ലൈബ്രറിയിൽ നടന്നു. വെണ്ണിക്കുളം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌ക്കൂൾ അദ്ധ്യാപിക മീനു മറിയ ജോസഫ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. അരുൺ അദ്ധ്യക്ഷനായി. സി.പി. കുര്യാക്കോസ്, ടി.ഐ. എൽദോ, ഷെറിൻ സി. പോൾ തുടങ്ങിയവർ സംസാരിച്ചു.