കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ് വിഭാഗവും രണ്ടാംവർഷ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികളും ചേർന്ന് ഐക്കരനാട് പഞ്ചായത്തിലെ അങ്കണവാടികളിൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സമീകൃത ആഹാരത്തെക്കുറിച്ചും ബോധവത്കരണ ക്ളാസ് നടത്തി. എസ്.എസ്. സൗമ്യ,ബിൻസി മാത്യു തുടങ്ങിയവർ സംസാരിച്ചു.