മൂവാറ്റുപുഴ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. ടൗൺ ചുറ്റി കച്ചേരിത്താഴത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപം റാലി സമാപിച്ചു. തുടർന്ന് നടന്ന യോഗം കെ.എം.റജീന ഉദ്ഘാടനം ചെയ്തു. പി.എസ്. ഷബീബ് എവറസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. റാലിക്ക് വി.ടി. പൈലി, മാത്യു ഫിലിപ്പ്, ഡൊമനിക് തോമസ്, ഒ.എം. തങ്കച്ചൻ, റ്റി.എം. നാസർഖാൻ, വി.വി.ഐസക്ക്, ബേബി ജോർജ്, എസ്. ലസിത, മറിയാമ ഐപ്പ് എന്നിവർ നേതൃത്വം നൽകി.