11

തൃക്കാക്കര: കാക്കനാട് എം.എ.എച്ച് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ തീപിടിത്തം. ഇന്നലെ രാവിലെ പ്യൂൺ എത്തി ലാബ് തുറന്ന് കമ്പ്യൂട്ടർ ഓണാക്കി അല്പംകഴിഞ്ഞപ്പോൾ ഒരു കമ്പ്യൂട്ടറിൽ നിന്ന് തീയും പുകയും ഉയരുന്നത് കാണുകയായിരുന്നു. ഉടൻ തൃക്കാക്കര ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ഫയർഫോഴ്‌സെത്തി കമ്പ്യൂട്ടർ ലാബിൽ നിന്ന് പുറത്തേക്ക് മാറ്റി.

ലാബിലെ ചുമരിനും മേൽക്കൂരയ്ക്കും നാശം സംഭവിച്ചിട്ടുണ്ട്. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സ്കൂൾ മാനേജർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.