ഫോർട്ടുകൊച്ചി: റവന്യൂ ഡിവിഷണൽ ഓഫീസിൽ ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ നവംബർ ഒന്നുമുതൽ 30 വരെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കും. ഈ ദിവസങ്ങളിൽ ഭൂമി തരംമാറ്റ സെക്ഷനിൽ നിന്നുള്ള എൻക്വയറി സേവനം പൊതുജനങ്ങൾക്കു ലഭ്യമാകുന്നതല്ലെന്ന് ഫോർ‍ട്ടുകൊച്ചി സബ് കളക്ടർ പറഞ്ഞു.