കാലടി: മലയാറ്റൂർ -നീലീശ്വരം ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സി.എം.സി. കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ. ജോയൽ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് അംഗം ബിൻസി ജോയ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് ജോളി സോജൻ, സി.ഡി.എസ്. വൈസ് ചെയർപേഴ്സൻ ജയശ്രീ ദിലീപ്, ബിനി ലാൽ, അമ്മിണി രവി, പ്രിയ സിജു, പോൾസി, വിജയ നാരായണൻ, ഗ്രേസി, സിൽവി, ദീപ, സ്വപ്ന എന്നിവർ പങ്കെടുത്തു.