
ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്ത്രീകൾക്കായി റൂറൽ ജില്ലാ പൊലീസ് ജനമൈത്രി സ്വയം രക്ഷാപരിശീലനം ആരംഭിച്ചു. 500 വനിതകളെ സ്വയം പ്രതിരോധം പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 100 വനിതകൾക്കായുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജലജ മണിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ കവിത സാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ബിനു പുത്തേത്ത് മ്യാലിൽ, വാർഡ് മെമ്പർമാരായ രാജൻ പാണറ്റിൽ, ബീനാമുകുന്ദൻ, ശശികുമാർ,സുനിത സണ്ണി, ജെസ്സി ജോയ്,അസീനാക്ഷാമൽ,ജയന്തിറാവുരാജ്, സിഡിഎസ് ചെയർപേഴ്സൺ കർണകി രാഘവൻ, കിലാ ഫാക്കൽറ്റി മുകുന്ദൻ എന്നിവർ സംസാരിച്ചു. പരിശീലനത്തിന് സിന്ധു എം.കെ, ബിജി കെ.എൻ, അമ്പിളി എംകെ എന്നിവർ നേതൃത്വം നൽകി.