കാലടി: തിരുവൈരാണിക്കുളം സഹ.ബാങ്കിൽ സഹകാരി പെൻഷന് അപേക്ഷ ക്ഷണിച്ചു. 2022 ന് ജനുവരി ഒന്നിന് 70 വയസ് പൂർത്തിയായവർക്കും ബാങ്കിൽ അംഗത്വമെടുത്ത് 30 വർഷം പൂർത്തിയായവരും ബാങ്കിൽ ധന ഇടപാടുകൾ നടത്തുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫോറം ബാങ്കിൽ നിന്ന് ലഭിക്കും. നവംബർ 15 നു വരെ അപേക്ഷ സ്വീകരിക്കുമെന്ന് പ്രസിഡന്റ് എം.കെ. കലാധരൻ, സെക്രട്ടറി കവിത.എസ്.നായർ എന്നിവർ അറിയിച്ചു.