rajagiri

ആലുവ: അസോസിയേറ്റഡ് ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി രോഗികളുടെ സുരക്ഷയും പരിചരണവും ഉറപ്പാക്കുന്ന ആശുപത്രിക്കുള്ള 2022ലെ ഹെൽത്ത് കെയർ അവാർഡ് രാജഗിരി ആശുപത്രി നേടി. ക്ലിനിക്കൽ നടപടിക്രമങ്ങൾ, ഉപഭോക്തൃ പ്രതികരണങ്ങൾ, സാക്ഷ്യപത്രങ്ങൾ, പശ്ചാത്തല പരിശോധനകൾ എന്നീ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് അവാർഡ് നൽകുന്നത്.

ഡൽഹിയിൽ നടന്ന ഹെൽത്ത് കെയർ സമ്മിറ്റിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ആൻഡ് മിഷൻ ഡയറക്ടർ റോളി സിംഗ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുൻ സെക്രട്ടറി പ്രീതി സുദാൻ എന്നിവരിൽ നിന്ന് രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ അവാർഡ് ഏറ്റുവാങ്ങി. രോഗീ പരിചരണത്തിലും അവരുടെ സുരക്ഷയിലും രാജഗിരി ആശുപത്രി തുടക്കം മുതൽ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത കൂട്ടായ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയാണ് അവാർഡെന്ന് രാജഗിരി ആശുപത്രി എസക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൻ വാഴപ്പിള്ളി പറഞ്ഞു.