s-suhas

നെടുമ്പാശേരി: ആലുവ പൊലീസ് ലൈബ്രറിക്ക് സിയാൽ പുസ്തകങ്ങളും കമ്പ്യൂട്ടറും സമ്മാനിച്ചു. സിയാൽ എം.ഡി. എസ് സുഹാസ് പുസ്തകങ്ങൾ കൈമാറി. പുസ്തകങ്ങൾ, കമ്പ്യൂട്ടർ, പ്രിന്റർ, യാത്രാ വിവരണ വീഡിയോകൾ, നിയമ ഗ്രന്ഥങ്ങൾ തുടങ്ങി 1.35 ലക്ഷം രൂപയുടെ സാധനങ്ങളാണ് സിയാൽ സമ്മാനിച്ചത്. ലൈബ്രറി പ്രസിഡന്റ് കെ.ആർ. സന്തോഷ് കുമാർ, സെക്രട്ടറി ടി.ടി. ജയകുമാർ, എം.വി. സനിൽ, പ്രസാദ് പാറപ്പുറം, പി.സി. സൂരജ്, കെ.ബി. മനു, എയർപോർട്ട് എയ്ഡ് പോസ്റ്റ് ലെയ്‌സൻ ഓഫീസർ സാബു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.