കൊച്ചി: ശ്രീനാരായണ സാംസ്കാരിക സമിതി മുൻ സംസ്ഥാന പ്രസിഡന്റും നിലവിൽ ട്രഷററുമായിരുന്ന എ.എസ്.ദിനേശന്റെ നിര്യാണത്തിൽ സമിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു. കാക്കനാട് സമിതി ഓഫീസിൽ ചേർന്ന അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ.രാജീവ്, സെക്രട്ടറി എം.പി.സനിൽ, വൈസ് പ്രസിഡന്റ് എൻ.കെ.ബൈജു, ട്രഷറർ കെ.കെ.നാരായണൻ, കെ.കെ.പീതാംബരൻ, എം.എൻ.മോഹനൻ, സി.ഡി.ദിലീപ് രാജ് തുടങ്ങിയവർ സംസാരിച്ചു.